Latest NewsNewsIndia

എട്ടു വയസ്സുകാരിയെ അഞ്ചു വർഷം മുൻപ് കാണാതായ സംഭവം; കണ്ടെത്തിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് പോലീസിനോട് കോടതി

മുംബൈ: എട്ടു വയസ്സുകാരിയെ അഞ്ചു വർഷം മുൻപ് കാണാതായ സംഭവത്തിൽ ഈ മാസത്തിനകം തീരുമാനമായില്ലെങ്കിൽ പൊലീസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി. മുംബൈയിൽ നിന്നു പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്തിമറിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.

പെൺകുട്ടിയെ കണ്ടെത്തുകയെന്നത് ഇനി ‘അസംഭവ്യം’ ആണെന്നും അന്വേഷിക്കാവുന്നയിടങ്ങളിലെല്ലാം തിരഞ്ഞതായും, സാധ്യമായതെല്ലാം ചെയ്തെന്നും പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ നിർദേശം. സാധ്യമായ എല്ലാം ചെയ്തുവെന്നു പറയുന്നതു വെറുതെയാണ്. കാറുകൾ കഴുകാനും വീടുകളിൽ പാത്രം കഴുകാനും സഹായിയായുമെല്ലാം കുട്ടികളെയാണു പലയിടത്തും നിർത്തുന്നത്. കാണാതാകുന്ന കുട്ടികൾ ഒരുപക്ഷേ ഈ ബാലവേല ചെയ്യുന്നവർ ആയിരിക്കാമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button