KeralaLatest News

മുഖ്യമന്ത്രി ഡിജിപിയുടെ കൈയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച വാച്ച് മോഷണം പോയി ; പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം ; മുഖ്യമന്ത്രി ഡിജിപിയുടെ കൈയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച വാച്ച് മോഷണം പോയി. പിന്നീട് കിട്ടിയത് കുട്ടിയുടെ കൈയിൽ നിന്ന്. കേരള പൊലീസിന്റെ കിഡ് ഗ്ലൗ പദ്ധതിയുടെ ഉദ്ഘാടനവേളയിലാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഡി.ജി.പിയുടെ കയ്യിലിരുന്ന വാച്ച് കുട്ടികളുടെ കയ്യിലെത്തിച്ച് കൊണ്ട് ഏവരെയും അദ്‌ഭുതപ്പെടുത്തിയത്. സ്കൂൾ കുട്ടികളെ സൈബർ ചതിക്കുഴികളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന് കേരള പോലീസ് നടപ്പാക്കുന്ന പദ്ധതിയാണ് കിഡ് ഗ്ലൗ. ഇതിന്റെ ഉദ്‌ഘാടന വേളയിലാണ് മാജിക് പ്രകടനവുമായി മുതുകാട് രംഗത്തെത്തിയത്.

ആദ്യം മുഖ്യമന്ത്രിയുടെ വാച്ച് ഊരിവാങ്ങി അത് പെട്ടിയിലാക്കി ഭദ്രമായി സൂക്ഷിക്കാൻ മുതുകാട് ഡിജിപിയെ ഏൽപ്പിച്ചു. കാലിയായ മറ്റൊരു പെട്ടി കാണികളായ കുട്ടികൾക്കും നൽകി.  കുട്ടികളുടെ കയ്യിൽ കൊടുത്ത പെട്ടി തന്റെ കയ്യിലിരുന്ന താക്കോൽകൊണ്ട് മുഖ്യമന്ത്രി തന്നെ തുറക്കുകയായിരുന്നു. ശേഷം പ ദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button