Latest NewsGulf

അപ്പീൽ തള്ളി ; ദുബായിൽ കൂട്ടുകാരിയെ കടന്നു പിടിച്ച സഹപ്രവർത്തകനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു

ദുബായ് ; ദുബായിൽ കൂട്ടുകാരിയെ കടന്നു പിടിച്ച സഹപ്രവർത്തകനെ കൊലപ്പെടുത്തിയ പ്രവാസിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 28കാരനായ നേപ്പാളി പാചകക്കാരന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് അൽ റഷിദിയയിൽ ഒരു ഫ്ലാറ്റിൽ കേസിനാസ്പദമായ സംഭവം നടന്നത്.

റസ്റ്ററന്റിലെ ജീവനക്കാർ ചേർന്ന് സംഘടിപ്പിച്ച സ്വകാര്യ പാർട്ടിയിൽ പാചകക്കാരനും ഇയാളുടെ കൂട്ടുകാരിയും മറ്റു സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ഇതിനിടെ സഹപ്രവർത്തകനും നേപ്പാൾ സ്വദേശിയായ വെയ്റ്റർ അമിതമായി മദ്യപിക്കുകയും ശുചിമുറിയിൽ പോയ കൂട്ടുകാരിയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിര്‍ബന്ധിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ ബഹളം കേട്ടെത്തിയ കൂട്ടുകാരൻ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സഹപ്രവർത്തകൻ ഇയാളെ ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തു. തുടർന്ന് പ്രതിയായ പാചകക്കാരൻ അടുക്കളയിൽ നിന്നും കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നും ഇയാൾ ഫ്ലാറ്റിലെ മുറിയിൽ വച്ചു തന്നെ മരിച്ചെന്നും മൊഴിയിൽ പറയുന്നു.

കൊല്ലപ്പെട്ട വെയിറ്റർ ജോലിക്കു വരാത്തതിനെ തുടർന്ന് മറ്റു ജീവനക്കാർ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ശേഷമാണ് ഇവരെ പോലീസ് പിടികൂടിയത്. ആദ്യം കുറ്റം ഇവർ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. സെപ്റ്റംബറിൽ ദുബായ് ഫസ്റ്റ് ഇൻസ്റ്റന്‍സ് കോടതി പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

എന്നാൽ മനപ്പൂർവം കൊലപ്പെടുത്തണമെന്ന് കരുതിയല്ല ആക്രമിച്ചതെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കൃത്യം നടത്തിയതെന്നും ചൂണ്ടിക്കാട്ടി പ്രതി അപ്പീൽ നൽകിയെങ്കിലും കോടതി അത് തള്ളി. അതേസമയം 30 ദിവസത്തിനുള്ളിൽ പ്രതിക്ക് അപ്പീൽ തള്ളിയ കോടതി വിധിക്കെതിരെ ഉന്നത കോടതിയെ സമീപിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button