KeralaLatest News

പുതുവൈപ്പ് വിഷയം ; വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി ; പുതുവൈപ്പ് ഐഒസി ടെർമിനലിനെതിരായ ജനങ്ങളുടെ ആശങ്കകള്‍ ന്യായമെന്ന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌. സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്‌ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു. അനുമതി നല്‍കുമ്പോള്‍ പറഞ്ഞ പല ചട്ടങ്ങളും ഐഓസി പാലിച്ചില്ല. ദുരന്ത നിവാരണ പദ്ധതി പുനപരിശോധിക്കണം. ഐഓസി നിര്‍മിച്ച മതില്‍ പൊളിച്ച് നീക്കണം മണൽ ഭിത്തി പോലുള്ളവ പരീക്ഷിക്കണമെന്നും മേൽനോട്ടം വഹിക്കാൻ സംയുകത സമിതി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയുന്നു.

അതേസമയം റിപ്പോർട്ട് അംഗീകരിക്കിലല്ലെന്നും ഞങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നുമുള്ള ആരോപണവുമായി സമരസമിതി രംഗത്തെത്തി.കൂടാതെ പ്ലാന്റ് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു എന്നും സമരസമിതി വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button