Latest NewsNewsGulf

12 അംഗ സംഘം അബുദാബിയിലെ ട്രാവല്‍ ഏജന്‍സി കൊള്ളയടിച്ചു

അബുദാബി: 12 അംഗ സംഘം അബുദാബിയിലെ ട്രാവല്‍ ഏജന്‍സി കൊള്ളയടിച്ചു. ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കൊള്ള നടത്തിയത്. 14,000 ദിര്‍ഹമാണ് സംഘം കവര്‍ന്നത്. കവര്‍ച്ച നടത്തിയ സംഘത്തിലെ 12 പേരും അറസ്റ്റിലായിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മുഖം മൂടി ധാരികളായ പുരുഷന്മാരാണ് കവര്‍ച്ച നടത്തിയത്.മസ്‌ഫോക്കിലുള്ള ട്രാവല്‍ ഏജന്‍സിയാണ് ഇവര്‍ കൊള്ളയടിച്ചത്. ഉടമസ്ഥനില്‍ നിന്നും രണ്ട് തൊഴിലാളികളില്‍ നിന്നും ഇവര്‍ പണവും മൊബൈല്‍ ഫോണും അപഹരിച്ചു. അബുദാബി ക്രിമിനല്‍ കോര്‍ട്ടാണ് കേസ് പരിഗണിക്കുന്നത്.

കവര്‍ച്ചയ്ക്ക് ശേഷം ഉടമ മസഫി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പണവും ഫോണും കൊണ്ട് ഓടി രക്ഷപ്പെടുന്നതിന് മുന്‍പ് സംഘം തന്നെയും തൊഴിലാളികളെയും മര്‍ദിച്ചതായി പരാതിയില്‍ ഉടമ ആരോപിക്കുന്നു.

വൈകുന്നേരം 9 മണിക്കാണ്‌ സംഘം കവര്‍ച്ച നടത്തിയത്. കട അടയ്ക്കാന്‍ പോകുന്ന വേളയില്‍ കത്തിയുമായി അകത്ത് പ്രവേശിക്കുകയായിരുന്നു. ഏഴു പേരുടെ കൈയില്‍ കത്തിയും ബാക്കി ഉള്ളവരുടെ കൈയില്‍ വടിയുമാണ് ഉണ്ടായിരുന്നത്. അവര്‍ എന്നെയും തൊഴിലാളികളെയും മര്‍ദിച്ചു. പിന്നീട് പണം കൊടുത്തില്ലെങ്കില്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ഉടമ വ്യക്തമാക്കി. പോലീസ് ഈ കാര്യം അന്വേഷിക്കുകയും ഉടന്‍ തന്നെ 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button