ഒരു വര്‍ഷത്തിനുള്ളില്‍ ജി.എസ്.ടി വ്യവസായികള്‍ക്ക് അനുഗ്രഹമായിത്തീരുമെന്ന് അമിത് ഷാ

അഹമ്മദാബാദ്: ഒരു വര്‍ഷത്തിനുള്ളില്‍ ജി.എസ്.ടി രാജ്യത്തെ വ്യവസായികള്‍ക്ക് അനുഗ്രഹമായിത്തീരുമെന്ന് വ്യക്തമാക്കി ബിജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പ്രത്യേകമായ രീതിയില്‍ കെെകാര്യം ചെയ്യുന്നുണ്ടെന്നും ഇതിന്റെ ഫലം പെട്ടെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

രാജ്യത്തെ തൊഴിലില്ലായ്മയെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കുക, 120 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നത് സാധ്യമായ കാര്യമല്ല, സ്വയം തൊഴില്‍ മാത്രമാണ് ഇതിന് ആകെയുള്ള പരിഹാരം. ഗുജറാത്ത് മോഡല്‍ വികസനത്തിനെ കുറ്റം പറയുന്ന കോണ്‍ഗ്രസ് ആദ്യം അമേതിയിലെ വികസനം പോയി കാണുക. പരാജയപ്പെട്ട അവിടത്തെ വികസനത്തെകുറിച്ച്‌ പറയാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.