കിടിലന്‍ ഓഫറുകളുമായി വീണ്ടും ദുബായില്‍ സൂപ്പര്‍ സെയില്‍

ദുബായ് : കിടിലന്‍ ഓഫറുകളുമായി വീണ്ടും ദുബായില്‍ സൂപ്പര്‍ സെയില്‍ വരുന്നു. മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍ ഈ മാസം 23മുതല്‍ 25 വരെ ദുബായിലെ കടകളിലും ഷോപ്പിങ് മാളുകളിലും നടക്കും. ഇതു സൂപ്പര്‍ സെയലിന്റെ രണ്ടാം എഡിഷനാണ്. ഉത്പനങ്ങള്‍ക്കു ഇതിന്റെ ഭാഗമായി 30 ശതമാനം മുതല്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാകും. വസ്ത്രങ്ങള്‍, ജ്വല്ലറി, ഷൂസ്, ബാഗുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുല്‍പനങ്ങള്‍, കളിപ്പാട്ടം തുടങ്ങിയ നിരവധി ഉത്പനങ്ങളാണ് ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ സാധിക്കുക.

സൂപ്പര്‍ സെയില്‍ വീണ്ടും വരുന്നത് ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനു ആഴ്ച്ചകള്‍ക്കു മുമ്പാണ് ഈ ഓഫര്‍ അവതരിപ്പിക്കുന്നത്. യുഎഇയില്‍ വാറ്റ് നടപ്പാക്കുന്നതിനു മുമ്പ് ഉത്പനങ്ങള്‍ കുറഞ്ഞ വിലയില്‍ കരസ്ഥാമാക്കാനുള്ള സുവര്‍ണ അവസരമാണിത്.