ഷാർജയിൽ നിരവധി തവണ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട യുവതി പാസാകാൻ ചെയ്‌തത്

ഷാർജ ; ഷാർജയിൽ നിരവധി തവണ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട തന്നെ ജയിപ്പിക്കാൻ ലൈസൻസ് വകുപ്പ് ഉദ്യോഗസ്ഥന് യുവതി കോഴയായി വാഗ്‌ദാനം ചെയ്‌തത് ചോക്ലേറ്റുകളും 500ദിർഹവും. ഇത് നിരസിച്ച ഉദ്യോഗസ്ഥൻ സംഭവം അധികാരികളെ അറിയിക്കുകയും പോലീസിന് പരാതി ചെയുകയും ചെയ്തു.

“ചോക്ലേറ്റുകളും പണവും സമ്മാനമായാണ് ഉദ്യോഗസ്ഥന് നൽകിയതെന്നും അദ്ദേഹം അത് കൈകൂലിയായി തെറ്റിദ്ധരിച്ചതാണെന്നും” 30തുകാരിയായ അറബ് യുവതി ഷാർജ ക്രൈംബ്രാഞ്ച് കോടതിയിൽ ചൊവ്വഴ്ച്ച നടന്ന വാദത്തിൽ പറഞ്ഞു. എന്നാൽ ഏഴു തവണ യുവതി ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടെന്നും ഇത്തവണ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചോക്ലേറ്റും പണവും വാഗ്‌ദാനം ചെയുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി പരാതി നൽകിയ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു.