ദുബായിയിൽ ഡ്രൈവിംഗ് ലൈസൻസ് സേവന നിയമങ്ങൾ പുറത്തിറക്കി

license

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം പുറപ്പെടുവിച്ചു. പുതിയ വാഹന ലൈസൻസ് സേവനങ്ങൾ സംബന്ധിച്ച ഓർഡറാണ് പുറത്തിറക്കിയത്.

ആർ.ടി.എ ലൈസൻസും അനുബന്ധ സർവീസുകളും സാധുകരിക്കുകയും ജനങ്ങൾക്ക് സഹായപ്രദമാകുമെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ആർടിഎ ലൈസൻസിങ് ഏജൻസി തങ്ങളുടെ സേവനങ്ങൾ വികസിപ്പിക്കുന്നതിനും സേവനങ്ങൾ വിതരണം ചെയ്യുന്നതിനായി അപേക്ഷകൾ ഉപയോഗപ്പെടുത്തുന്നതിനും സ്മാർട്ട് സൊല്യൂഷനുകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പരിപാടികൾ ആരംഭിച്ചു.

ഡ്രൈവിംഗ് പെർമിറ്റുകളുടെ പുതുക്കൽ 1995 ലെ ഫെഡറൽ ട്രാഫിക് ലോ നമ്പർ (21) ൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചു. ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ്, റിട്ടേഴ്സ് പെർമിറ്റുകൾ എന്നിവ ആർടിഎയുടെ അംഗീകാരമുള്ള പ്രക്രിയകൾക്കനുസൃതമായി, പരിശോധകരെ തരംതിരിക്കാനുള്ള ഒരു സിസ്റ്റം സ്ഥാപിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനുള്ള സ്ഥലങ്ങളും പ്രത്യേകനിയമങ്ങളും വ്യക്തമാക്കുന്നതിന് ആർ.ടി.എ യുടെ ലൈസൻസിങ് ഏജൻസി ഉത്തരവാദിയാണ്.

SHARE