Latest NewsKeralaNews

ഇത് കിംഗ് യോംഗ് ഉന്നിന്റെ ഉത്തര കൊറിയ അല്ലെന്ന് ശംസീർ മനസ്സിലാക്കണം : ശ്യാം രാജ്

തിരുവനന്തപുരം: ഒരു സ്വകാര്യ ചാനലിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് അഡ്വ.ജയശങ്കറിനെതിരേ ഭീഷണി മുഴക്കിയ MLA ഷംസീറിനെതിരേ ഒരു അഭിപ്രായ സ്വാതന്ത്ര്യ ഫെസ്റ്റ് നടത്താൻ SFI തയ്യാറാവണമെന്നു എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. രൂപസാദൃശ്യമുണ്ടെന്ന് കരുതി, ഇത് കിംഗ് യോംഗ് ഉന്നിന്റെ ഉത്തര കൊറിയ അല്ലെന്നും, എന്തിനേയും ചോദ്യം ചെയ്യാനും വിമർശിക്കാനും സ്വാതന്ത്ര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും, ഷംസീർ മനസിലാക്കിയാൽ നല്ലതാണെന്നും ശ്യാം രാജ് ഓർമ്മിപ്പിച്ചു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കുകയായിരുന്നു ഷംസീർ. പിണറായിക്കെതിരെ ശബ്ദിച്ചാല്‍ തീര്‍ത്തുകളയുമെന്നാണ് ഷംസീറിന്റെ ഭീഷണി. ചാനലിന്റെ ചര്‍ച്ചാ വേളയിലായാണ് ഷംസീര്‍ രോഷാകുലനായത്. ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ഷംസീറിന്റെ വെല്ലുവിളി.

തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ശ്യാം രാജ് ഇത് വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button