Latest NewsKerala

ട്രെയിനിന് മുന്നിൽ ചാടി കമിതാക്കളുടെ ആത്മഹത്യാശ്രമം ; കാമുകി മരിച്ചു കാമുകൻ ആശുപത്രിയിൽ

കണ്ണൂർ ; ട്രെയിനിന് മുന്നിൽ ചാടി കമിതാക്കളുടെ ആത്മഹത്യാശ്രമം കാമുകി മരിച്ചു കാമുകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്ബ് കരിമ്പം പൂമംഗലം സ്വദേശിനിയും ടിടിസി വിദ്യാര്‍ത്ഥിനിയുമായ അതിര(20) ആണ് മരിച്ചത്. കാമുകന്‍ പന്നിയൂര്‍ പൂവ്വം സ്വദേശിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അക്ഷയ്(19) നെയാണ് അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച രാത്രി എട്ടേകാലിനാണ് സംഭവം. ചെറുകുന്ന് താവം പുന്നച്ചേരി പിഎച്ച്‌സിക്ക് മുന്നില്‍ റെയില്‍വെ ട്രാക്കിനു സമീപം വീണുകിടക്കുന്ന ഇരുവരേയും നാട്ടുകാരാണ് ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് ജീപ്പില്‍ ഇരുവരേയും ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയെ രക്ഷിക്കാനായില്ല തുടർന്ന് അക്ഷയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button