Latest NewsNewsIndia

പാക്കിസ്ഥാൻ പാക്കധിനിവേശ കശ്മീർ വിട്ടുതരാൻ മാത്രം ബലഹീനരല്ലെന്ന് ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: ഇന്ത്യ പാക്ക് അധിനിവേശ കശ്മീർ കയ്യടക്കുന്നത് അനുവദിക്കാൻ മാത്രം ബലഹീനമല്ല പാക്കിസ്ഥാൻ എന്ന നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന. പാക്കിസ്ഥാൻ പാക്കധിനിവേശ കശ്മീർ വിട്ടുതരാൻ മാത്രം ബലഹീനരല്ലെന്ന് പ്രസ്താവന വിവാദമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച പാക്കധിനിവേശ കശ്മീർ പാക്കിസ്ഥാന്റേതാണെന്നു ഫാറൂഖ് പറഞ്ഞതും വിവാദമായിരുന്നു. ഫാറൂഖിന്റെ പുതി വിവാദ പ്രസ്താവന ബാരമുല്ല ജില്ലയിൽ പാർട്ടി യോഗത്തിലായിരുന്നു.

‘പാക്കധിനിവേശ കശ്മീർ നമ്മുടേതാണെന്ന് എങ്ങനെ പറയാനാവും. 70 വർഷമായി പാക്കിസ്ഥാന്റെ കൈവശമുള്ള അതു വിട്ടുതരാൻ മാത്രം ബലഹീനരല്ല അവർ. അണുബോംമ്പ് അവരുടെ കൈവശവുമുണ്ട്. യുദ്ധത്തെക്കുറിച്ചു ചിന്തിക്കുന്നതിനു മുൻപ് ഇവിടെ ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് ഓർക്കുക’ എന്ന് ശ്രീനഗറിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഫാറൂഖ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button