CinemaMollywoodLatest News

ഓട്ടോ ഡ്രൈവറാകേണ്ടി വന്ന അസ്സോസിയേറ്റ് എഡിറ്റർ ;അപൂർവ രോഗം ബാധിച്ച മകന് വേണ്ടി സിനിമ ഉപേക്ഷിച്ച അച്ഛൻ

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും കൂട്ടുകെട്ടില്‍പ്പിറന്ന ചിത്രങ്ങള്‍ ഇരുവരുടെയും മികച്ച ചിത്രങ്ങളായി പ്രേക്ഷക ശ്രദ്ധ നേടി എന്നാല്‍ ഈ ചിത്രങ്ങളുടെയെല്ലാം എഡിറ്റിങ്ങ് നിര്‍വ്വഹിച്ചയാളെ അധികമാരും ഓര്‍ക്കാതെ പോയി.പ്രശസ്ത സിനിമാ സംവിധായകരായ ഭരതൻ, പ്രിയദർശൻ, വേണുനാഗവള്ളി, ടി. വി ചന്ദ്രൻ തുടങ്ങിയവരുടെ പ്രിയപ്പെട്ട അസ്സോസിയേറ്റ് എഡിറ്റർ കെ. നാരായണൻ. അദ്ദേഹമിന്ന് സിനിമ ലോകത്തില്ല.അതിജീവനത്തിനായി പെരിങ്ങോം പൊന്നമ്പാറായിൽ ഓട്ടോ ഡ്രൈവറായി ജീവിക്കുന്നു.

സൂപ്പർ ഹിറ്റുകളായ കിലുക്കം, ചിത്രം, വെള്ളാനകളുടെ നാട്, ഏയ്‌ ഓട്ടോ, ലാൽസലാം തുടങ്ങിയവ അദ്ദേഹം പ്രവർത്തിച്ച ചുരുക്കം ചില സിനിമകളാണ്.മലയാളത്തിൽ കൂടാതെ തമിഴ്,ഹിന്ദി സിനിമകളുടെ ഭാഗമാകാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.സ്വതന്ത്ര എഡിറ്റർ ആയതിനു ശേഷം ചെയ്ത ആദ്യ സിനിമയായ ‘തനിയെ’ക്ക് 2008 ലെ മികച്ച എഡിറ്റർക്കുള്ള ഉജാല ഏഷ്യാനെറ്റ്‌ അവാർഡ് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. മാനുവല്‍ എഡിറ്റിംഗിന്റെ കാലത്ത് അസോസിയേറ്റ് എഡിറ്റില്‍ മികച്ച പേരെടുത്ത നാരായണന്റെ ജീവിതം മകന്റെ ജനനത്തോടെ മറ്റൊരു പാതയിലേക്ക് മാറുകയായിരുന്നു. ശരീരകോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ച എന്ന അസാധാരണ രോഗം പേറുന്ന മകൻ ദര്ശന് വേണ്ടിയാണ് നാരായണൻ സിനിമ ഉപേക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button