Latest NewsNewsIndia

പ്രമുഖ നടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി•നടന്‍ രാഹുല്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി വിജയ്‌ ഗോയലിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് വച്ചാണ് രാഹുല്‍ റോയ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും രാജ്യത്തെ മുന്നോട്ട് നയിക്കുന്ന രീതി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാടില്‍ കാര്യമായ മാറ്റമുണ്ടാക്കി. ഇതില്‍ ആകൃഷ്ടനായാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് രാഹുല്‍ പറഞ്ഞു.

22 ാം വയസില്‍ 1990 ല്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ആഷിക്കിയിലൂടെയാണ് രാഹുല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ജുനൂന്‍, ഫിര്‍ തേരി കഹാനി യാദ് ആയെ തുടങ്ങിയ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ ബോസ് ടി.വി റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ വിജയിയുമായിരുന്നു രാഹുല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button