Latest NewsKeralaNews

ജിഷ്ണു പ്രണോയ് കേസ്; സിബിഐക്കെതിരെ എം വി ജയരാജന്‍

സി.ബി.ഐക്കെതിരെ വിമർശനവുമായി എം.വി ജയരാജന്‍ രംഗത്ത്. നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കള്ളം പറയാന്‍ സിബിഐ സത്യം തെളിയാന്‍ കേരള പൊലീസ് എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

കള്ളം പറയാൻ CBI
സത്യം തെളിയാൻ കേരളപോലീസ്.
===========================
ജിഷ്ണു പ്രണോയ് കേസ് CBI അന്വേഷിക്കണമെന്ന കുടുംബത്തിൻറ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് നിയമാനുസൃതമായ വിജ്ഞാപനം സഹിതം കത്തയച്ചത്. അന്വേഷണം ഏറ്റെടുക്കാത്ത നടപടിയെ ചോദ്യം ചെയ്ത കേസിൽ സുപ്രീം കോടതിയിൽ CBI സമർപ്പിച്ചത് “കള്ള സത്യവാങ്മൂല”മാണെന്ന് തെളിഞ്ഞു. CBI കോടതിയിൽ വ്യക്തമാക്കിയത് കേരള സർക്കാരിൽ നിന്നും CBI അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് യാതൊരു കത്തും കിട്ടിയിട്ടി ല്ലെന്നായിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിൻറ അഡീഷണൽ സെക്രട്ടറിക്ക്, CBI ചെന്നൈ മേഖല ജോ:ഡയരക്ടർ നാഗേശ്വര റാവു അയച്ച മറുപടിയിൽ സംസ്ഥാന സർക്കാർ10.08.2017 ൽ അയച്ച കത്താണ് സൂചനയായി കൊടുത്തത്.അതായത്‌
സുപ്രീംകോടതിയിൽ CBI അഭിഭാഷകൻ സംസ്ഥാന സർക്കാരിൽ നിന്നും കത്ത് കിട്ടിയില്ലെന്ന് നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചു പറഞ്ഞത് കള്ളമായിരുന്നുവെന്ന് ചുരുക്കം.

CBI മറുപടി ഇപ്രകാരം.’ജിഷ്ണു പ്രണോയ് കേസ് CBI അന്വേഷിക്കാൻ മാത്രം
അപൂർവ്വവും സവിശേഷ പ്രാധാന്യമുള്ളതോ അല്ല. മാത്രമല്ല കേരളത്തിലെ ഹൈക്കോടതിയും സംസ്ഥാന സർക്കാരും
ഏൽപ്പിച്ച മറ്റ് നിരവധി കേസുകൾ മൂലം CBIക്ക് ജോലി ഭാരവുമുണ്ട്’. ഇത് CBIയുടെ പതിവ് മറുപടിയാണ്. ഇതിനകം ഒരു ഡെസനിലേറെ മറുപടികൾ കേസുകൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി

CBI നൽകിയിട്ടുണ്ട്. അന്വേഷണം ഏറ്റെടുത്തതിലാവട്ടെ കുറ്റമറ്റ അന്വേഷണം ഇല്ലതാനും.അപ്പോഴാണ് കേരള ഹൈക്കോടതിയിൽ RSS സ്ഥാപനമായ
തലശ്ശേരി ഗോപാലൻ അടിയോടി സ്മാരക ട്രസ്റ്റ്‌ 7 കേസുകൾ CBI ഏറ്റെടുക്കണമെന്നാ വശ്യപ്പെട്ട് റിട്ട് പെറ്റീഷൻ സമർപ്പിച്ചത്.അതിൽ ‘കൂട്ടിലടച്ച തത്ത’യെപോലെ കേസുകൾ ഏറ്റെടുക്കാൻ CBI സന്നദ്ധതയാണ് കോടതിയിൽ അറിയിച്ചത്. അതാണ്
രാഷ്ട്രീയം.RSS പറഞ്ഞാൽ അന്വേഷണം.ജിഷ്ണുവിൻറ അമ്മ മഹിജയുടെ ദുംഖം കാണാൻ സംസ്ഥാന സർക്കാർ മാത്രം..
– എം വി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button