KeralaLatest NewsNews

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വീട് തകർത്ത് എസ് ഡി പി ഐ: ചവറയിൽ സംഘർഷം തുടരുന്നു

കൊല്ലം: സി.പി.എം റാലിക്ക് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂകി വിളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അമ്പതിന് മേൽ ആളുകൾ ചികിത്സയിൽ. ഇത്രയും ആളുകൾക്ക് പരിക്കേറ്റതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് എറിഞ്ഞ് തകർത്ത് എസ് ഡി പി ഐ പ്രവർത്തകർ.ചവറ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പൊന്മന ചോലയില്‍ രതീഷ് ബാബുവിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്.

സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ബഹുജന റാലിക്ക് ഇടയിലേക്ക് എസ്.ഡി.പി.ഐ ജാഥ കടന്നു വന്നതോടെയുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായാണ് അക്രമം നടന്നിരിക്കുന്നത്. ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും കല്ലേറില്‍ പരുക്കേറ്റു. വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി.ഇതിനിടെ സി.പി.എം റെഡ് വൊളന്റിയര്‍മാര്‍ കുറുവടികളുമായി എസ്ഡിപിഐ പ്രവര്‍ത്തകരെ നേരിട്ടു. വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ ഓടിയവരെ പിന്തുടര്‍ന്നു മര്‍ദിച്ചു.

ഒട്ടേറെ ബൈക്കുകളും അടിച്ചു തകര്‍ത്തു. എസ്ഡിപിഐ ജാഥാ ക്യാപ്റ്റന്‍ സഞ്ചരിച്ച വാഹനവും ഓട്ടോറിക്ഷയും തകര്‍ന്നിട്ടുണ്ട്. മര്‍ദനമേറ്റു ചിലര്‍ ഓടിക്കയറിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ ഡിടിഡിസി കൊറിയര്‍ സര്‍വീസ് നടത്തുന്ന മോഹനന്‍ പിള്ളയുടെ കടയിലെ ഫര്‍ണിച്ചര്‍ തകര്‍ത്തു.ചുരുക്കത്തിൽ ആകെ അക്രമം പടർന്നു പിടിച്ചു. സംഘർഷം നിലനിൽക്കുന്നതിനാൽ സ്ഥലത്ത് ഇപ്പോൾ കനത്ത പോലീസ് ജാഗ്രതയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button