KeralaLatest NewsNews

നഗരസഭയിലെ സംഘര്‍ഷം: മേയര്‍ കാലുതട്ടിയാണ് വീണതെന്ന് കൗണ്‍സിലര്‍മാര്‍

തിരുവനന്തപുരം: നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ എംഎല്‍എമാരുടെയും എംപി മാരുടെയും ഫണ്ടില്‍ നിന്ന് അനുവദിക്കരുവെന്നാവശ്യപ്പെട്ട് മേയര്‍ നല്‍കിയ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രമേയം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഓഫീസിലേക്കു പോയ മേയറെ തടയാന്‍ ചെന്ന ബിജെപി നഗരസഭാ കക്ഷി നേതാവ് അഡ്വ. ഗിരികുമാറിനെ കുന്നുകുഴി വാര്‍ഡ് കൗണ്‍സിര്‍ല ഐ.പി. ബിനുവും മേയറുടെ പി.എ. ജിന്‍രാജും ചേര്‍ന്ന് പ്രകോപനങ്ങളൊന്നും കൂടാതെ ക്രൂരമായി മര്‍ദിച്ചു. ഐ.പി. ബിനു സ്‌റ്റെപ്പിന്റെ കൈവരിയിലൂടെ ചാടി ഗിരികുമാറിനെ തുടര്‍ച്ചയായി ചവിട്ടി. അക്രമത്തില്‍ ഗിരികുമാറിന്റെ കൈയ്ക്കും നെഞ്ചിലും പരിക്കേറ്റു.

മേയര്‍ പടിയിലെ സ്വന്തം മുണ്ടില്‍ ചവിട്ടി കാല്‍ തെറ്റി വീണതിനെ ബിജെപി കൗണ്‍സിലര്‍മാര്‍ തള്ളിയിട്ടു എന്ന ദുര്‍വ്യഖ്യാനം സിപിഎം നടത്തുന്നത്തുന്നതിനെതിരെ ബിജെപി അംഗങ്ങള്‍ പറഞ്ഞു.
തുടര്‍ന്ന് ഇടതുപക്ഷ അംഗങ്ങള്‍ ബോധപൂര്‍വ്വം പ്രശ്‌നം രൂക്ഷമാക്കുന്നതിന്റെ ഭാഗമായി ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അക്രമണം അഴിച്ചു വിടുകയായിരുന്നു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സിമി ജ്യോതിഷ്, ബീന, ലക്ഷ്മി, വി.ജി. ഗികുമാര്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇടതു പക്ഷ കൗണ്‍സിലര്‍മാരായ സിന്ദു, റസിയാ ബീഗം, രാജി മോള്‍ എന്നിവരാണ് ബിജെപി വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ചത്. വലിയശാല വാര്‍ഡ് കൗണ്‍സിലര്‍ ലക്ഷ്മിയുടെ നില ഗുരുതരമാണ്. നെഞ്ചില്‍ മര്‍ദ്ദനമേറ്റതിനാല്‍ നെഞ്ചുവേദനയുള്ളതായും ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ബീനയ്ക്ക് നടുവിലും മര്‍ദ്ദനമേറ്റതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button