Jobs & VacanciesLatest News

സി.വി.ആര്‍.ഡി.ഇയിൽ അപ്രന്റിസ്

ചെന്നൈയില്‍ഡി.ആര്‍.ഡി.ഒയ്ക്ക് കീഴിലുള്ള വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (സി.വി.ആര്‍.ഡി.ഇ) അപ്രന്റീസ് ആകാന്‍ അവസരം.

ഓട്ടോ ഇലക്‌ട്രീഷ്യന്‍- 2, കാര്‍പ്പെന്റര്‍- 3, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് -35, ഡ്രോട്ട്സ്മാന്‍ – 10, ഇലക്‌ട്രീഷ്യന്‍- 20, ഫിറ്റര്‍- 35, മെഷിനിസ്റ്റ്- 13, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍)- 15, ടര്‍ണര്‍- 7, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.) 6 തുടങ്ങിയ ട്രേഡുകളിലായി ആകെ 146 ഒഴിവുകളാണ് ഉള്ളത്.

കാര്‍പ്പെന്റര്‍ ട്രേഡില്‍ ഒരുവര്‍ഷവും മറ്റു ട്രേഡുകളില്‍ രണ്ടുവര്‍ഷവുമായിരിക്കും അപ്രന്റിഷിപ്പ് കാലാവധി. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വെല്‍ഡര്‍ ട്രേഡുകളില്‍ അവസരം ലഭിക്കുന്നവര്‍ക്ക് 8609 രൂപ. മറ്റു ട്രേഡുകളില്‍ 9008 രൂപ. കാര്‍പ്പെന്റര്‍ ട്രേഡില്‍ ആദ്യവര്‍ഷം 8609 രൂപയും രണ്ടാംവര്‍ഷം 9008 രൂപയും സ്‌റ്റൈപ്പന്റ് ആയി ലഭിക്കും.

യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷക്കും സന്ദര്‍ശിക്കുക ;സി.വി.ആര്‍.ഡി.ഇ
അവസാന തീയതി: നവംബര്‍ 24

shortlink

Related Articles

Post Your Comments

Related Articles


Back to top button