Latest NewsNewsIndia

ബ്ലൂവെയില്‍ പോലുള്ള കൊലയാളി ഗെയിമുകള്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊലയാളി ഗെയിമുകള്‍ നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതിയെ കേന്ദ്രം അറിയിച്ചു. ഗെയമുകള്‍ നിരോധിക്കാന്‍ തടസ്സമാകുന്നത് ആപ്പുകള്‍ അടിസ്ഥാനമാക്കിയല്ലാത്തതാണെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു.

അതേസമയം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബ്ലൂവെയില്‍ പോലുള്ള മരണക്കളികള്‍ക്കെതിരെ കുട്ടികളില്‍ ബോധവത്ക്കരണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരോട് സ്കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്ക് ജീവിതത്തിന്റെ സൗന്ദര്യത്തെ കുറിച്ച്‌ ബോധ്യപ്പെടുത്താനും ഇത്തരം മാരക ഗെയിമുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച്‌ ബോധവത്ക്കരണം നടത്താനും നിര്‍ദ്ദേശിച്ചു.

ഇത്തരം ഗെയിമുകള്‍ മൂലമുണ്ടാകുന്ന അപകടത്തെ കുറിച്ച്‌ രാജ്യത്തെ എല്ലാ സ്കൂളുകളിലും ബോധവത്ക്കരണം നടത്താനും ഇതിന് വേണ്ട നടപടികള്‍ ആരംഭിക്കാനും യൂുണിയന്‍ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് മിനിസ്റ്ററിയോട് ചീഫ് മിനിസ്റ്റര്‍ ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു. ഈ കൊലയാളി ഗെയിം നമ്മുടെ രാജ്യത്തും കുപ്രസിദ്ധി നേടിയത് റഷ്യയില്‍ 130 കുട്ടികളുടെ മരണത്തിന് ഇടയാക്കിയതോടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button