രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി അഖിലയുടെ പിതാവ്

Rahul Asokan

കോട്ടയം•രാഹുല്‍ ഈശ്വര്‍ തീവ്രവാദ സംഘടനകള്‍ക്കായി മുതലെടുപ്പ് നടത്തുകയായിരുന്നുവെന്ന് ഹാദിയ ആയി മാറിയ അഖിലയുടെ പിതാവ് അശോകന്‍. ശബരിമല തന്ത്രികുടുംബത്തിലെ അംഗമെന്ന നിലയിലാണ് താന്‍ രാഹുല്‍ ഈശ്വറിനെ വിശ്വസിച്ചത്. കൂടാതെ ചാനല്‍ ചര്‍ച്ചകളിലും രാഹുല്‍ തനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലം . എന്നാല്‍ ഇതെല്ലാം തീവ്രവാദ സംഘടനകള്‍ക്കുവേണ്ടിയുള്ള മുതലെടുപ്പാണെന്ന് പിന്നീടാണ് മനസിലായതെന്നും അശോകന്‍ പറഞ്ഞു.

രാഹുല്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍ മകളെക്കൊണ്ട് പറയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകായിരുന്നു. തീവ്രവാദികള്‍ക്ക് വേണ്ടി തന്റെ കുടുംബത്തെ രാഹുല്‍ ഈശ്വര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അശോകന്‍ പറഞ്ഞു.

തീവ്രവാദ സംഘടനകള്‍ക്കുവേണ്ടിയാണ് രാഹുല്‍ ഈശ്വര്‍ പ്രവര്‍ത്തിച്ചതെന്നും അത്തരം സംഘടനകളുമായി രാഹുലിന്റെ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അശോകന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈക്കം പോലീസ് രാഹുലിനെതിരെ കേസെടുത്തിരുന്നു.