മോദിയെ ഓർത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം : ബി.ജെ.പി എം.പി

പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കമെന്നു ബിജെപി എംപി നിത്യാനന്ദ് റായി. ദരിദ്രമായ സാഹചര്യത്തിൽ നിന്നുമാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇതിൽ എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം. പാവങ്ങളുടെ മിശിഹയാണ് മോദി. കേന്ദ്രസർക്കാർ അഴിമതി, ദാരിദ്ര്യം, കള്ളപ്പണം എന്നിവ ഇല്ലാതാക്കി.

അങ്ങനെയുള്ള മോദിയെ എതിർക്കുന്നവരുടെ വിരലുകളോ കൈകളോ തല്ലിയൊടിക്കണം. ആവശ്യം വന്നാൽ മുറിച്ചു മാറ്റാണം. തന്റെ പ്രസ്താവനയെ എതിര്‍ക്കുന്നത് രാജ്യദ്രോഹികൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.