Latest NewsIndia

രാഹുൽ ഗാന്ധിയോട് രണ്ടു സുപ്രധാന കാര്യങ്ങളിൽ നിലപാട് അറിയിക്കുവാൻ ആവശ്യപ്പെട്ടു അമിത് ഷാ

ന്യൂ ഡൽഹി ; “റോഹിങ്ക്യ മുസ്ലീം അഭയാർഥികൾ, ജമ്മു കശ്മീരിന് സ്വയംഭരണാവകാശം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കണമെന്നു” ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിൽ നടന്ന റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

”കശ്മീരിൽ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഉണ്ടായ സ്ഥിതിഗതികളെക്കുറിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസും വ്യക്തമാക്കണം. ഭീകരർ തങ്ങളുടെ ഭടൻമാരെയും അവിടത്തെ ജനങ്ങളെയും ആക്രമിച്ച് കൊലപ്പെടുത്തി. അപ്പോൾ ബിജെപി സർക്കാർ തീവ്രവാദികൾക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്താൻ സൈന്യത്തോട് ആവശ്യപ്പെടുകയും, ഇന്ത്യൻ പട്ടാളക്കാർ പാക് പ്രദേശത്ത് പ്രവേശിച്ച് തീവ്രാവാദികളെ വധിച്ച ശേഷം തിരികെ വന്നു അമിത് ഷാ പറഞ്ഞു.

“കശ്മീരിന്റെ സ്വയം ഭരണാവകാശ വിഷയത്തിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. നരേന്ദ്രമോഡി സർക്കാർ സ്ഥിതിഗതികൾ ലളിതമാക്കാൻ ശ്രമിക്കുമ്പോൾ ചിദംബരം ഗുജറാത്തിൽ വന്നു കശ്മീരിന്റെ സ്വയം ഭരണാവകാശത്തിനായി വാദിക്കുന്നു. ചിദംബരത്തിന്റെ ഈ ആവശ്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അടുത്ത തവണ രാഹുൽ ഗാന്ധി വരുമ്പോൾ ഗുജറാത്തിലെ ജനങ്ങൾ ഈ കാര്യം ചോദിക്കണമെന്നും” അമിത് ഷാ പറഞ്ഞു.

”റോഹിങ്ക്യ മുസ്ലിംകൾ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ചിദംബരവും , ശശി തരൂറും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അഭയാർഥി വിഷയത്തിലും രാജ്യ സുരക്ഷാ സംബന്ധിച്ചും കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ഗുജറാത്തിലെ ജനങ്ങൾ ആവശ്യപ്പെടണം. നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലോകവ്യാപകമായി ഇന്ത്യ അഭിമാനത്തോടെ നിലകൊള്ളുന്നതിനും നിരവധി നടപടികൾ ആവിഷ്‌കരിച്ചതായും” അമിത് ഷാ ഗുജറാത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button