തമിഴകവും ബംഗാളും പിടിക്കാൻ അമിത് ഷായുടെ പുതിയ തന്ത്രം

പാർട്ടി തന്ത്രങ്ങൾ മെനയുന്നതിൽ അമിത് ഷായെ മാതൃകയാക്കാം യുവ നേതാക്കൾക്ക്.സ്വന്തം മണ്ഡലത്തിലെ പാർട്ടി പ്രചാരണവുമായുള്ള തിരക്കുകളൊന്നും മറ്റു സംസ്ഥാങ്ങളിലേക്കുള്ള നേതാവിന്റെ നോട്ടം അകറ്റിയിട്ടില്ല .ബിജെ പി യുടെ അച്ഛാ ദിൻ സന്ദേശം തമിഴകത്തും ബംഗാളിലും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഭാഷാ പഠനം തകൃതിയായി നടക്കുകയാണെന്നാണ് വാർത്തകൾ.ഇതിനായി മികച്ച ഭാഷാധ്യാപകരെ നിയമിച്ചിട്ടുണ്ട് അമിത് ഷാ .കുറഞ്ഞ സമയം കൊണ്ട് തന്നെ ആവശ്യമുള്ളത്ര കൈകാര്യം ചെയ്യാൻ പഠിച്ചുകഴിഞ്ഞു എങ്കിലും മികച്ചത് എന്നതിൽ കുറഞ്ഞതൊന്നും വേണ്ട എന്നതിനാൽ കഴിൻവിന്റെ പരമാവധി ഭാഷ നന്നാക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം.

മാത്രമല്ല തമിഴിനും ബംഗാളിയ്ക്കും പുറമെ ശിഷ്ട ഹിന്ദിയും ആസ്സാമീസും നേതാവ് പഠിക്കുന്നു എന്നാണ് വാർത്തകൾ .പാർട്ടിയിൽ നിന്നും ഗുജറാത്തിൽ നിന്നും അകന്നു നിൽക്കാനുള്ള കോടതിയുടെ താക്കീത് നേതാവ് രാജ്യം ചുറ്റാനാണ് ഉപയോഗിച്ചതെന്നും അതിലൂടെ സംസ്കാരപരമായും ഭാഷാപരമായും മതപരമായും രാജ്യത്തെ വ്യത്യസ്‌തകൾ മനസിലാക്കിയാണ് അദ്ദേഹം തിരിച്ചു വന്നതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നേടിയ അറിവുകളില്ല മറ്റു സംസ്ഥാങ്ങളിൽ പാർട്ടി ഭരണം കൂടുതൽ ശക്തമാക്കാൻ ഉപയോഗിക്കുക എന്ന തന്ത്രമാണ് അമിത് ഷാ ഇപ്പോൾ പുറത്തെടുക്കുന്നത് .