ഞാൻ ആരുടെയും അടിമയല്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ

pinarayi-vijayan

തലശ്ശേരി: പാര്‍ട്ടിയിലെ അനാചാരം ചോദ്യം ചെയ്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ വിട്ട തന്നോട് പാർട്ടി നേതൃത്വം പക പോകുന്നതായി യുവാവിന്റെ ആരോപണം. തലശ്ശേരിയിലെ മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ സി.ഒ.ടി നസീറാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.ഞാൻ ആരുടെയും അടിമയല്ല അതുപോലെ എനിക് അടിമകളും ഇല്ലെന്ന് നസീർ ആരോപിക്കുന്നു.

തന്റെ പാസ്‌പോര്‍ട്ട് ഭരണ സ്വാധീനം ഉപയോഗിച്ച് പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും അങ്ങനെ തന്നെ മാനസികമായി തകര്‍ക്കാനാണ് ശ്രമം. പാര്‍ട്ടി മെംബര്‍ഷിപ്പ് കോളത്തില്‍ മതം രേഖപ്പെടുത്താനും ന്യൂനപക്ഷത്തിന്റെ ലേബലില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നുമുള്ള തന്റെ നിലപാടില്‍ ഉറച്ച് നിന്നത് കൊണ്ടാണ് അന്ന് തനിക്ക് പാര്‍ട്ടി വിട്ട് പോരേണ്ടി വന്നത്. ആ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും തലച്ചോറും നട്ടെല്ലും ആരുടെ മുന്നിലും പണയം വെക്കില്ലെന്നും നസീര്‍ വ്യക്തമാക്കുന്നു.