രാജ്യാന്തര കോടതിയിൽ ജയം സ്വന്തമാക്കി ഇന്ത്യ

ന്യൂയോർക്ക്: രാജ്യാന്തര കോടതിയിൽ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരി രാജ്യാന്തര കോടതി (ഐസിജെ)യുടെ ജഡ്ജിയായി തിരെഞ്ഞടുക്കപ്പെട്ടു. അവസാന നിമിഷം മത്സരത്തിൽ നിന്നും ബ്രിട്ടന്‍റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് പിൻമാറിയിരുന്നു. ഇതിനെ തുടർന്നാണ് ഭണ്ഡാരി അനായേസന ജയിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചു.

ഐസിജെയിലേക്കുള്ള പുനർതെരഞ്ഞെടുപ്പായിരുന്നു ഇത്. ഹേഗ് ആസ്ഥാനമാക്കിയാണ് രാജ്യാന്തരകോടതി പ്രവർത്തിക്കുന്നത്.

SHARE