Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; കരസേനയിൽ അവസരം

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് കരസേനയിൽ അവസരം.  ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 90 ഒഴിവുകളാണുള്ളത്. അഞ്ചുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മിഷനും നല്‍കും. പരിശീലനകാലയളവില്‍ പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്‍ഡായി ലഭിക്കും.

01-01-1999-നും 01-01-2002-നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവർക്കും പതിനാറര വയസ്സിനും പത്തൊമ്പതര വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയൊള്ളു. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയക്കാതിരിക്കാനും ശ്രദ്ധിക്കുക. ഭോപ്പാല്‍, അലഹാബാദ്, ബെംഗളൂരു, കപുര്‍ത്തല നഗരങ്ങളില്‍വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. മനഃശാസ്ത്രപരീക്ഷ, ഗ്രൂപ്പ്ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയിൽ വിജയിക്കുന്ന ഉദ്യോഗാർതികൾക്കായിരിക്കും നിയമനം ലഭിക്കുക,

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ഇന്ത്യന്‍ ആര്‍മി

കൂടുതൽ സാഹായങ്ങൾക്ക് വിളിക്കുവാൻ ;011 26196205

അവസാനതീയതി: നവംബര്‍ 29

shortlink

Related Articles

Post Your Comments

Related Articles


Back to top button