Latest NewsNewsIndia

ഗോഡ്‌സെ വിവാദം ; പ്രതിമ നീക്കം ചെയ്തു

മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ദൗലത്‌ഗഞ്ചിൽ അഖില ഭാരതീയ ഹിന്ദു മഹാസഭ സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമ ഗ്വാളിയാർ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൊലീസ് നീക്കം ചെയ്തു.ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ നവംബർ 15 നാണ് ഗോഡ്‌സെയുടെ 32 ഇഞ്ച് ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്.പ്രതിമ സ്ഥാപിച്ചവരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഗോഡ്‌സെയുടെ ക്ഷേത്രം നിര്‍മിക്കാനുള്ള സഭയുടെ അപേക്ഷ ജില്ലാ ഭരണകൂടം തള്ളിയിരുന്നു. തുടർന്നാണ് പ്രതിമ സ്ഥാപിച്ചത്.നിയമലംഘനം നടത്തിയെങ്കില്‍ നടപടിയെടുക്കുമെന്ന് ഭരണകക്ഷിയായ ബിജെപി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button