Latest NewsKeralaNews

ഉപരാഷ്ട്രപതി എയര്‍ബേസില്‍ ഉച്ചയ്ക്ക് വന്നിറങ്ങിനിരിക്കെ നേവിയുടെ ഡ്രോണ്‍വിമാനം കൊച്ചിയില്‍ തകര്‍ന്നുവീണു

കൊച്ചി : നാവിക സേനയുടെ പൈലറ്റില്ലാ നിരീക്ഷണ വിമാനമായ ഡ്രോണ്‍ കൊച്ചിയില്‍ തകര്‍ന്നുവീണു. രാവിലെ 10.30ഓടെ നേവി എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന ഉടനായിരുന്നു അപകടം. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉപയോഗിച്ച ഡ്രോണ്‍ ആണ് തകര്‍ന്ന് വീണത്. പത്ത് വര്‍ഷമായി നാവിക സേന ഉപയോഗിച്ചുവരുന്ന ഡ്രോണ്‍ ആണിത്.

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നേവി എയര്‍ബേസില്‍ ഉച്ചയ്ക്ക് വന്നിറങ്ങിനിരിക്കേയാണ് അപകടം. വെല്ലിംഗ്ടണ്‍ ഐലന്റിലെ എച്ച്‌.എച്ച്‌.എ ഇന്ധന ടാങ്ക് ടെര്‍മിനലിന് അടുത്ത് ഇന്ദിരാഗാന്ധി റോഡിന് സമീപത്തായി തകര്‍ന്നുവീണ വിമാനം നേവിയുടെ എന്‍ജിനീയറിംഗ് വിഭാഗം മാറ്റിയിട്ടുണ്ട്. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും സംഭവിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button