Latest NewsNewsIndia

സുന്ദരിയായ പോലീസ് ഉദ്യോഗസ്ഥ തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യുവാക്കൾ; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

മനം മയക്കുന്ന സൗന്ദര്യമുള്ള ഹര്‍ലീന്‍ മാന്‍ എന്ന പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഞാന്‍ കീഴടങ്ങി, ഹര്‍ലീന്‍ അറസ്റ്റു ചെയ്യാനായി ജനങ്ങള്‍ ക്യുവിലാണ് എന്ന അടിക്കുറിപ്പോടെയാണ് യുവാക്കള്‍ ഹര്‍ലീന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.

എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രചരിക്കുന്ന ഫോട്ടോഗ്രാഫിലുള്ളത് നടി കൈനാത്ത് അറോറയാണ്. പുതിയ ചിത്രമായ ജഗ്ഗാ ജിജുണ്ടയിലേതാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ. ചിത്രം വൈറലായതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഹര്‍ലീന്‍ മാന്‍ താന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും താന്‍ ഒരു പോലീസ് ഉദ്യോഗസ്ഥയല്ലെന്നും കൈനാത്ത് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button