KeralaLatest NewsNews

എസ് ദുര്‍ഗയ്ക്ക് ഹൈക്കോടതിയുടെ പച്ചക്കൊടി

കൊച്ചി : ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ സനല്‍ കുമാറിന്റെ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 28 വരെ നടക്കുന്ന മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ജൂറി അനുവദിച്ചിട്ടും അതു മറികടന്നു സിനിമയെ ഒഴിവാക്കിയെന്ന് ആരോപിച്ച് സംവിധായകൻ സനൽകുമാർ നല്‍കിയ ഹർജിയിലാണ് തീരുമാനം. സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയിൽ അശ്ലീല രംഗങ്ങളൊന്നുമില്ലെന്നും ഉള്ളടക്കം മനസിലാക്കാതെയാണു സർക്കാർ നടപടിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button