മോദിയുടെ പേരില്‍ സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തി യുവാവ് ചരിത്രത്തിലേക്ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തി യുവാവ് ചരിത്രത്തില്‍ ഇടം നേടിയിരിക്കയാണ്. ഏറെ നാള്‍ പരിശ്രമിച്ചിട്ടും ഇന്ത്യയിലെ വമ്പന്‍ ബിസിനസുകാര്‍ക്ക് സാധിക്കാത്ത കാര്യമാണ് അമോല്‍ യാദവെന്ന ചെറുപ്പക്കാരന്‍ നിശ്ചയദാര്‍ഢ്യവും സ്വപ്രയ്തനവും കൊണ്ട് നേടിയെടുത്തത്. ആറു വര്‍ഷത്തെ പ്രയത്‌നത്തിനുശേഷമാണ് വിമാനം ഉണ്ടാക്കാനുള്ള പോരാട്ടം വിജയത്തിലെത്തിയത്. ഈ പ്രയത്‌നത്തിനിടെ യുവാവിന് സ്വന്തം വീട് പോലും നഷ്ടപ്പെട്ടു.

എന്നാല്‍ സ്വന്തമായി വിമാനമുണ്ടാക്കിയെങ്കിലും അത് പറത്താനുള്ള അമോലിന്റെ അപേക്ഷ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നു. തുടര്‍ന്ന് വിഷയം ശ്രദ്ധയില്‍ പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും മോദിയുടെ ഇടപെടലിനെ തുടര്‍ന്ന് സിവില്‍ വ്യോമയാന മന്ത്രാലയം വിമാനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുകയുമായിരുന്നു.

തന്റെ സ്വപ്നം സഫലമാക്കിയ നരേന്ദ്ര മോദിക്കും ഫട്‌നാവിസിനുമുള്ള നന്ദിസൂചകമായി വിമാനത്തിന് ഇരുവരുടെയും പേര് നല്‍കാനാണ് അമോലിന്റെ തീരുമാനം. വി.ടി എന്‍.എം.ഡി അഥവാ വിക്ടര്‍ ടാങ്കോ നരേന്ദ്ര മോദി ദേവേന്ദ്രയെന്നാണ് വിമാനത്തിന്റെ രജിസ്റ്റേര്‍ഡ് പേര്.

2016ലാണ് സ്വന്തമായുണ്ടായിരുന്ന വീട് വിറ്റ് നാല് കോടി മുതല്‍ മുടക്കില്‍ അമോല്‍ മുംബൈയിലെ ഒരു വീട്ടിന്റെ മുകളില്‍ ആറ് സീറ്റര്‍ വിമാനം നിര്‍മിച്ചത്.

SHARE