ഭർത്താവ് മുത്തലാഖ്‌ ചൊല്ലി; യോഗി ആദിത്യനാഥിന്റെ സഹായം അഭ്യർത്ഥിച്ച് യുവതി

ഗോരഖ്പുർ: ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നാരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നിൽ സഹായം അഭ്യർത്ഥിച്ച് യുവതി. ഗോരഖ്നാഥ് ടെമ്പിളിൽ യോഗി ആദിത്യനാഥ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ജനതാ ദർബാറിലാണ് യുവതി പരാതിയുമായി എത്തിയത്. തന്നെ ഫോണിലൂടെയാണ് തലാഖ് ചൊല്ലിയതെന്നും ഭർത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും യുവതി വ്യക്തമാക്കി.

തനിക്ക് മൂന്ന് മക്കളുണ്ടെന്നും പരാതിയിൽ തീർപ്പ് കൽപിക്കണമെന്നും യുവതി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയുണ്ടായി. യുവതിയുടെ പരാതി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഉൾനാടുകളിൽ നിന്നും നിരവധിപേർ പരാതികളുമായി മുഖ്യമന്ത്രിയെ കാണാൻ തടിച്ചുകൂടിയിരുന്നു.