KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത നാശം വിതച്ച്‌ ഓഖി ചുഴലിക്കാറ്റ്

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകള്‍ നീണ്ട രക്ഷ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് കടലില്‍ കുടുങ്ങിപ്പോയ മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരേയും തിരിച്ചെത്തിക്കാനായത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് കടലില്‍ കുടുങ്ങിപ്പോയ ത് 200ലേറെ മത്സ്യത്തൊഴിലാളികള്‍. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇവരില്‍ ഭൂരിഭാഗം പേരെയും രക്ഷിക്കാനായി. പലരെയും തണുത്ത് മരവിച്ച അവസ്ഥയിലാണ് കരക്കെത്തിച്ചത്.

വ്യോമ-നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്‍റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കനത്തമഴയിലും കാറ്റിലും അരുവിക്കര മണ്ഡലത്തിലെ വിതുരയിലെ ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. ജില്ലയിലെ മലയോര മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളില്‍ വനം-റവന്യു, ഫയര്‍ഫോഴ്സ്, പോലീസ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാളെ രാവിലെ വരെ തെക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

തെക്കന്‍ കേരളത്തില്‍ കനത്ത നാശമാണ് ഓഖി ചുഴലിക്കാറ്റ് വിതച്ചത്. കടലില്‍നിന്ന് രക്ഷപെടുത്തി കരയിലെത്തിച്ച മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ പിന്നീട് മരിച്ചു. പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി എന്നിവരാണ് മരിചത്. സാരമായ ആരോഗ്യ പ്രശ്നങ്ങളുളളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡുകളും ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെയും കടലാക്രമണം ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button