Latest NewsKeralaNews

ചിരിച്ചു തള്ളിയ പ്രവചനം സത്യമായി; പുതിയ പ്രവചനവുമായി യുവാവ് വീണ്ടും രംഗത്ത്

കൊച്ചി: മലയാളികളുടെ ഇഷ്ടതാരങ്ങളുടെ മരണവും, പ്രകൃതിക്ഷോഭവുമെല്ലാം അപ്പാടെ നടന്നതാണ് യുവ പ്രവാചകന് ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുവാനുള്ള കാരണം. താന്‍ ഈ പ്രവചനം വെളിപ്പെടുത്തുന്നത് കേവലം ഒരു സഭയുടെ പേരിലല്ല, ജാതി, മത, വ്യത്യാസമില്ലാതെ നമ്മള്‍ ഇറാഖിലെ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് യുവ പ്രവാചകന്‍ തന്റെ രണ്ടാം പ്രവചന വീഡിയോയില്‍ പറയുന്നത്.

ഇക്കുറി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് പഴയ ബാബിലോണായ ഇറാഖിന് വേണ്ടിയാണ്. ഇറാഖ് ഇത് വരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധമുള്ള ദുരന്തങ്ങള്‍ക്കും, സഹനങ്ങളും നേരിടുമെന്ന് പ്രവാചകന്‍ അവകാശപ്പെടുന്നു. ഇവിടെ വലിയ ക്ഷാമമുണ്ടാകും, ഭരണാധികാരികള്‍ നിശബ്ദരായി നില്‍ക്കുന്ന സാഹചര്യം വന്നെത്തുമെന്നും യുവാവ് പുതിയ വീഡിയോയില്‍ പറയുന്നുണ്ട്.

മുതിര്‍ന്ന നേതാവിന്റെ മരണവും, പ്രശസ്തരായ മറ്റു ചിലരുടെയും മരണവും പ്രകൃതി ക്ഷോഭവുമായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യവീഡിയോയിലെ പ്രവചനം. പ്രവചനം പോലെ നേതാക്കളും സംവിധായകനും നടനും മരണപ്പെട്ടിട്ടും പ്രവചനം വിശ്വസിക്കാന്‍ ജനം തയ്യാറായിരുന്നില്ല. പക്ഷേ പ്രവചനത്തിലുണ്ടായിരുന്ന പ്രകൃതി ക്ഷോഭം വന്നതോടെ യുവാവിന്റെ ദൃശ്യങ്ങള്‍ വലിയ ആവേശത്തോടെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button