Latest NewsNewsFootballSports

തന്റെ ഇന്ത്യൻ ആരാധകരെ തേടി മുൻ ബ്ലാസ്റ്റേഴ്‌സ് താരം

ആരാധകരെ മറക്കാതെ മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം ഡെക്കന്‍ നാസോണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്റെ ഇന്ത്യന്‍ ആരാധകര്‍ എവിടെയാണ് എന്ന് ചോദിച്ച് നാസോണ്‍ എത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പതാക പുതപ്പിച്ച ഒരു കാറിന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പായാണ് തന്റെ ആരാധാകർ എവിടെയെന്ന് നാസോൺ ചോദിച്ചത്.

നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ താരത്തെ മറന്നിട്ടില്ലെന്ന ഓർമപ്പെടുത്തലുമായി ഈ ഫേസ്ബുക്ക് പോസ്റ്റ് ലൈക്കും ഷെയറും കൊണ്ട് നിറഞ്ഞു. നാസോണ്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ച കാലവും അദ്ദേത്തിന്റെ കളിക്കളത്തിലെ സുവര്‍ണ നിമിഷവുമെല്ലാം ആരാധകര്‍ ഓര്‍ത്തെടുത്തു. നിലവില്‍ നാസോണ്‍ ഇംഗ്ലീഷ് ലീഗിലാണ് കളിക്കുന്നത്. ഇംഗ്ലണ്ടിലെ രണ്ടാം നിര ലീഗ് ആയ സ്‌കൈ ബെറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന വോള്‍വര്‍ഹാംപ്ടണ്‍ ആണ് നാസോണിന്റെ നിലവിലെ ക്ലബ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button