NewsMenLife StyleHealth & Fitness

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും സൗന്ദര്യം സംരക്ഷിക്കാം !

സൗന്ദ്യം സംരക്ഷിക്കുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്ത്രീകളാണെങ്കിലും പുരുഷന്‍മാരുടെ എണ്ണം അത്ര കുറവല്ല. എല്ലാ പരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. എന്നാല്‍ ആരും അതിന് മെനക്കെടാറില്ല എന്നതാണ് സത്യം. പക്ഷേ ഒന്ന് ശ്രദ്ധിച്ചാല്‍ പുരുഷന്‍മാര്‍ക്കും അവരുടെ സൗന്ദര്യം സംരക്ഷിക്കാം.

ശരീര സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് ചര്‍മ സംരക്ഷണം. മറ്റുള്ളവരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ചര്‍മ സൗന്ദര്യം. സ്ത്രീകളുടെ ശരീരത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പുരുഷന്മാരുടെ ശരീരത്തില്‍ എണ്ണയുടെ അളവ് കൂടുതലായിരിക്കും. കട്ടിയുള്ള തൊലിയുമായിരിക്കും. അതിനാല്‍ സ്ത്രീകളും പുരുഷന്മാരും ചര്‍മം സംരക്ഷിക്കേണ്ട വഴികളും വ്യത്യസ്തമായിരിക്കും.

വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും തൊഴിലിടങ്ങളില്‍ നിന്നും പുറത്തിറങ്ങുമ്പോഴും പൊടിയില്‍ നിന്നും സൂര്യപ്രകാശം ഏല്‍ക്കുന്നതും പരമാവധി ഒഴിവാക്കുക. ഇത് തടയുന്ന ക്രീമുകള്‍ പുരട്ടുന്നത് നന്നാകും. അലോപ്പതി മരുന്നുകള്‍ക്ക് പകരം നാടന്‍ ആയുര്‍വേദ മരുന്നുകളും എണ്ണകളും ഇതിനായി പരീക്ഷിക്കുക. ദിവസേന രാവിലെയും രാത്രിയും ഇതു തുടര്‍ന്നാല്‍ ഉന്മേഷമുള്ള ശരീരത്തെ വീണ്ടെടുക്കാം. പുരുഷന്‍മാര്‍ക്ക് വേണ്ടി മാത്രം വിപണികളിലിറങ്ങുന്ന ഫെയ്‌സ് വാഷുകളും സ്‌ക്രബ്ബറുകളും പുരുഷന്‍മാരുടെ സൗന്ദ്യത്തിന് സംരക്ഷണം നല്‍കും. ഷേവ് ചെയ്ത ശേഷം മുഖത്ത് ആവിപിടിക്കുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button