KeralaLatest NewsNews

ദിലീപിനെകൊണ്ട് എന്തെങ്കിലും പറയിപ്പിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ദിലീപിന്റെ പ്രതികരണം

കൊച്ചി: ജാമ്യത്തിലിറങ്ങിയ ദിലീപ് എങ്ങോട്ടു പോയാലും വിടാതെ പിന്തുടരുന്ന മാധ്യമ പ്രവർത്തകർക്ക് സഹികെട്ടു കിടിലൻ മറുപടി നൽകി ദിലീപ്. മാധ്യമപ്രവര്‍ത്തകരോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയായിരിന്ന ദിലീപിന് നിന്ന് . എത്ര തന്നെ ശ്രമിച്ചിട്ടും മാധ്യമങ്ങൾക്ക് ഒന്നും ലഭിച്ചിരുന്നില്ല. ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് ദുബായിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദിലീപിന്റെ അടുത്ത് നിന്ന് മറുപടി ലഭിക്കാൻ ചിലർ ആവുന്നത് ശ്രമിച്ചു.

ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെ അമ്മയോടൊപ്പം ദുബായിലേക്ക് പോയത്.മാധ്യമ പ്രവർത്തകരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, കാവ്യയെയും മകളെയും കൂട്ടാതെ ദുബായിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബൈയിലും ഞങ്ങളുടെ ആളുണ്ട്. തുടർന്ന് ദിലീപ് പ്രതികരിക്കാൻ നിര്ബന്ധിതനാകുകയായിരുന്നു എന്നാണു റിപ്പോർട്ട്.

“അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട് ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയനിനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല ” എന്ന് ദിലീപ്മറുപടി നൽകിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button