Latest NewsNewsInternational

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിംഗ്ടണ്‍: എഫ്ബിഐയുടെ കണ്ടെത്തലുകള്‍ക്കെതിരെ തുറന്നടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. റഷ്യയുമായി രഹസ്യ ചര്‍ച്ച നടത്തിയതില്‍ മൈക്കിള്‍ ഫ്‌ലിന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന്റെ തൊട്ട്പിന്നാലെയാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ റഷ്യയുമായി ഒരുതരത്തിലും ധാരണയുംണ്ടാക്കിയിട്ടില്ലെന്നും മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്ബിഐ ഡയറക്ടറായിരുന്ന ജയിംസ് കോമിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള സ്‌പെഷ്യല്‍ കൌണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് എഫ്ബിഐയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയത്.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള ആശയവിനിമയത്തില്‍ സുതാര്യത പുലര്‍ത്താതിരുന്നതു മൂലമാണു ഫ്‌ലിന്നിനെ പുറത്താക്കിയതെന്നായിരുന്നു ട്രംപ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ ഈ പഴയ നിലപാടും ട്രംപ് മാറ്റി. പെന്‍സിനോടും എഫ്ബിഐയോടും കള്ളം പറഞ്ഞതിനാണ് സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കിയതെന്നാണ് ട്രംപ് ഇപ്പോള്‍ വാദിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button