KeralaLatest NewsNews

11 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലം കടലിലകപ്പെട്ട പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി. ലക്ഷദ്വീപില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാവികസേന ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ സേന തീരത്ത് എത്തിച്ചിട്ടുണ്ട്. ഇതോടെ നാവിക- വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി. പ്രതിരോധ വക്താവാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. കൂടുതല്‍ തിരച്ചിലിനായി നാവികസേനയുടെ കല്‍പേനി എന്ന കപ്പല്‍ കൊച്ചിയില്‍ നിന്നും ഉടന്‍ തന്നെ കടലിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയോടൊപ്പം നാട്ടുകാരും കൂടി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button