Latest NewsNewsIndia

ഫ്രീ ആയി യാത്ര ചെയ്യാൻ അവസരവുമായി പ്രമുഖ വിമാനക്കമ്പനി; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ക്യാഷ് ബാക്ക് സൗകര്യവുമായി സ്‌പൈസ് ജെറ്റ്. ടിക്കറ്റ് നിരക്കിന് പകരം ഷോപ്പിംഗ് വൗച്ചറുകളാണ് കമ്പനി നൽകുന്നത്. ഇൻഡിഗോയും എയർ ഏഷ്യയും നിരക്ക് കുറച്ചതിന് പിന്നാലെയാണ് സ്‌പൈസ് ജെറ്റ് തങ്ങളുടെ പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ ഓഫർ 31 വരെ പ്രയോജനപ്പെടുത്താവുന്നതാണ്.

www.spicejet.com എന്ന സൈറ്റിൽ കയറിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് നൽകേണ്ടിവരും. തുടർന്ന് www.spicestyle.com എന്ന വെബ്സൈറ്റിൽ കയറി ലോഗിൻ കൊടുത്തശേഷം നിങ്ങളുടെ വിവരങ്ങൾ നൽകണം. മൈ അക്കൗണ്ട് എന്ന സെക്ഷനിൽ സ്റ്റൈൽ കാഷ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത ശേഷം, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലോ മെയിൽ ഐഡിയിലോ വന്നിട്ടുള്ള കോഡ് ഇവിടെ ടൈപ്പ് ചെയ്യണം. തുടർന്ന് കമ്പനി നൽകുന്ന വൗച്ചറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സൈറ്റിൽ നിന്നും ഷോപ്പിംഗ് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button