Food & CookeryLife StyleHealth & Fitness

ഏഴ് ദിവസംകൊണ്ട് ഏഴ് കിലോ കുറയ്ക്കണോ? ജി.എം ഡയറ്റിനെ തന്നെ കൂട്ട് പിടിച്ചോളൂ….

എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വണ്ണം കുറയ്ക്കുക എന്നത്. എന്നാല്‍ ഡയറ്റ് ചെയ്യാനോ വ്യായാമം ചെയ്യാനോ പലര്‍ക്കും മടിയാണ്. അത്തരക്കാരെ ഉദ്ദേശിച്ചുകൊണ്ട് പ്ലാന്‍ ചെയ്തിരിക്കുന്ന ഒരു ഡയറ്റാണ് ജി.എം ഡയറ്റ്. ജി.എം ഡയറ്റ് എന്നാല്‍ ജനറല്‍ മോട്ടോര്‍ ഡയറ്റ്. ഒരാഴ്ച ജി.എം ഡയറ്റ് പരീക്ഷിച്ചാല്‍ അഞ്ച് മുതല്‍ ഏഴ് കിലോ വരെ ഒരു ആഴ്ചകൊണ്ട് കുറയും.

ഇത് എങ്ങനെയാണെന്നല്ലെ ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. അതായത്, ജി.എം ഡയറ്റില്‍ ഓരോ ദിവയവും കഴിക്കേണ്ട ഭക്ഷണങ്ങളുടെ അളവും ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നും കൃത്യായി പറഞ്ഞിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ പച്ചക്കറികളാണെങ്കില്‍ അടുത്ത ദിവസം മുഴുവന്‍ പഴങ്ങളായിരിക്കും. അത് എങ്ങനെയാണെന്ന് നോക്കാം…..

ഒന്നാം ദിവസം: നേന്ത്രപ്പഴം ഒഴികെയുള്ള എല്ലാ പഴങ്ങളും കഴിക്കാം. ജലാംശം കൂടുതലുള്ള തണ്ണിമത്തനും പൈനാപ്പിളും കൂടുതല്‍ ഉപയോഗിക്കാം.

രണ്ടാം ദിവസം: പച്ചക്കറികള്‍ മാത്രം ഈ ദിവസം ഉപയോഗിക്കാന്‍ പാടുള്ളൂ . വേവിച്ചതും അല്ലാതെയുള്ളതുമായ പച്ചക്കറികള്‍ ആവശ്യാനുസരണം കഴിക്കാം. അന്നജത്തിന്റെ കുറവുണ്ടാകാതിരിക്കാന്‍ കിഴങ്ങുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

മൂന്നാം ദിവസം: പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് ഈ ദിവസം കഴിക്കാം. എന്നാല്‍ ഉരുളക്കിഴങ്ങും നേന്ത്രപ്പഴവും കഴിക്കരുത്.

നാലാം ദിവസം: നേന്ത്രപ്പഴവും പാലും മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. എട്ടു നേന്ത്രപ്പഴവും മൂന്നു ഗ്ലാസ് പാലുമാണ് ഈ ദിവസം കഴിക്കേണ്ടത്. ചെറിയ അളവില്‍ പച്ചക്കറി സൂപ്പും ഉപയോഗിക്കാം.

അഞ്ചാം ദിവസം: ബീഫ്, ചിക്കന്‍, മീന്‍ തുടങ്ങിയ മത്സ്യ മാംസാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതോടൊപ്പം തക്കാളിയും ഉപയോഗിക്കാം.

ആറാം ദിവസം: ആവശ്യാനുസരണം പച്ചക്കറികളും മത്സ്യ-മാംസാഹരങ്ങളും കഴിക്കാം. ഈ സമയം ധാരാളം വെള്ളവും കുടിക്കണം.

ഏഴാം ദിവസം: നല്ല ചമ്പാവരി ചോറ്, പച്ചക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയവ ആവശ്യാനുസരണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഈ ഭക്ഷണക്രമം ഒരാഴ്ച കൃത്യമായി പാലിച്ചാല്‍ ഒരാഴ്ചകൊണ്ട് ഏഴ് കിലോ ഭാരം വരെ നമുക്ക് കുറയ്ക്കാന്‍ കഴിയും. അപ്പോള്‍ ഇന്ന് മുതല്‍ നിങ്ങളും പരീക്ഷിക്കുകയല്ലേ ഇത്….

 

shortlink

Related Articles

Post Your Comments

Related Articles


Back to top button