Latest NewsNewsFootballSports

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് എവേ കിറ്റുമായി ബ്ലാസ്റ്റേഴ്‌സ്

ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി എവേ കിറ്റു തയ്യാറായി. കറുപ്പു മഞ്ഞയും നിറത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ എവേ കിറ്റിന്റെ നിറങ്ങള്‍. എവേ ജെഴ്‌സി അണിഞ്ഞ വിനീതിന്റെ ചിത്രം പുറത്ത് വന്നതോടൊയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. എഫ്‌സി ഗോവയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം. ആ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എവേ ജേഴ്‌സി അണിയുമെന്നാണ് പ്രതീക്ഷ.

മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച അഡ്മിറല്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സിനായി കിറ്റ് തയ്യാറാക്കുന്നത്. അഡ്മിറല്‍ തന്നെ ഉടന്‍ ഔദ്യോഗികമായി എവേ കിറ്റ് പ്രകാശനം ചെയ്യുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുമെന്നാണ് സൂചന. ബ്ലാസ്‌റ്റേഴ്‌സിന് ഇത്തവണ എവേ കിറ്റ് ഉണ്ടാകുമെന്ന് വിനീത് ആരാധകര്‍ക്ക് മുൻപ് ഉറപ്പ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button