Latest NewsKeralaNewsGulf

കൊടുങ്ങല്ലൂരിലെ യുവതിയുടെ ആത്മഹത്യ അവിഹിതത്തിന് നിർബന്ധിച്ചപ്പോൾ : ഇടനിലക്കാരിയെ വീട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

കൊടുങ്ങല്ലൂര്‍: ബെഹ്റിനിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിനു പിന്നിൽ വളരെയേറെ ഞെട്ടിക്കുന്ന സംഭവങ്ങൾ ഉള്ളതായി ആരോപണം. പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യ ജിനി (30)യെയാണു കഴിഞ്ഞ ദിവസം ബെഹ്റിനില്‍ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തൊട്ടു മുൻപ് ജിനി ബെഹ്റിനിലുള്ള സഹോദരന്റെ ഭാര്യയേയും മനമയിലുള്ള സുഹൃത്തിനെയും വിളിച്ചു താന്‍ മരിക്കാന്‍ പോകുകയാണ് എന്നു പറഞ്ഞു. താന്‍ വഞ്ചിക്കപ്പെട്ടു എന്നായിരുന്നു ജിനി പറഞ്ഞത്.

ഇരുവരും സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും സഹോദര ഭാര്യ ഉടന്‍ ജിനി താമസിക്കുന്ന ഫ്ലാളാറ്റില്‍ എത്തുകയുമായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ജിനി തൂങ്ങി മരിച്ച നിലയിലായിരുന്നു. ബ്യൂട്ടിഷന്‍ ജോലിക്കെന്നു പറഞ്ഞ് ജിനിയില്‍ നിന്നു രണ്ടരലക്ഷം രൂപ വാങ്ങി ഈ വര്‍ഷം ജൂലൈയിലായിരുന്നു ചാലക്കുടി സ്വദേശി മിനി ഇവരെ ബെഹറിനിൽ കൊണ്ടുപോയത്.

എന്നാല്‍ കരാര്‍ പ്രകാരമുള്ള ജോലിയായിരുന്നില്ല ജിനിക്കു ലഭിച്ചത്. ഹോട്ടലിലാണ് ഇവര്‍ക്കു ജോലി ലഭിച്ചത്. നാലുമക്കള്‍ ഉള്ള കുടുംബത്തില്‍ വരുമാനം തികയാത്തതു മൂലമാണ് ജിനി പലരില്‍ നിന്നും പണം കടം വാങ്ങി ബഹറിനിൽ ജോലിക്കായി പോയത്. പറഞ്ഞ ജോലിയും പറഞ്ഞു ശമ്പളവുമായിരുന്നില്ല ഇവര്‍ക്കു ലഭിച്ചത്. മാത്രമല്ല പണത്തിനു വേണ്ടി മറ്റു ചില ജോലികളും ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോഴാണു ജിനി ജീവിതം അവസാനിപ്പിച്ചത് എന്നാണു പ്രധാന ആരോപണം.

ബന്ധുക്കളുടെ ആവശ്യപ്രകാരം ജിനിയുടെ മൃതദേഹവമായി നാട്ടില്‍ എത്തിയതു മിനിയാണ്. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നു ഹൈദരബാദിലേയ്ക്കു പോകാന്‍ ശ്രമിച്ച മിനിലെ തന്ത്രപൂര്‍വം മരണവീട്ടിലേയ്ക്ക് എത്തിച്ച ബന്ധുക്കൾ മിനിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ജിനിയുടെ മരണകാരണം വ്യക്തമാക്കാന്‍ ഇവർ മിനിയോട് ആവശ്യപ്പെടുകയും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞപ്പോൾ മിനിയെ പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button