KeralaLatest NewsNews

പട്ടാപകല്‍ റോഡിലൂടെ സ്കൂളിലേക്ക് നടന്നു വന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച ആൾ അറസ്റ്റിൽ

വൈക്കം: പട്ടാപ്പകൽ റോഡിലൂടെ സ്കൂളിലേക്ക് നടന്നു വരികയായിരുന്ന വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമം. വൈക്കം സ്വദേശി ശ്രീ കുമാറിനെ (32)യാണ് പോലീസ് അറസ്റ്റു ചെയ്തത്. മദ്യലഹരിയിലാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം കാട്ടിയതെന്നാണ് പോലിസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. നഗരത്തിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കാണ് കഴിഞ്ഞ ദിവസം രാവിലെ യുവാവില്‍ നിന്നു ദുരനുഭവമുണ്ടായത്.

വിദ്യാര്‍ത്ഥിനി സ്കുളിലേക്ക് നടന്നു വരുമ്പോള്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ നിന്നിറങ്ങി ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാരും ദൂരെ നിന്ന് വന്നു കൊണ്ടിരുന്ന വിദ്യാര്‍ഥിനികളും ഓടിയെത്തിയപ്പോള്‍ പ്രതി ബൈക്കില്‍ പാഞ്ഞു പോയി. ബൈക്ക് നമ്പര്‍ വെച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. കുടുങ്ങുമെന്ന് ഉറപ്പായതോടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ മുങ്ങുകയായിരുന്നു.

എന്നാല്‍ ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. അതേ സമയം മദ്യലഹരിയില്‍ നിരവധി പെണ്‍കുട്ടികളെ പൊതുനിരത്തിലടക്കം അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരും പരാതിയായി രംഗത്തു വരാതിരുന്നതാണ് ഇതുവരെ പിടിയിലാകാതിരുന്നതിനു കാരണമെന്നും എസ്.ഐ. എം.സാഹില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button