Latest NewsIndia

അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്ന മകനെ പിടികൂടി

ചെന്നൈ: അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്ന മകനെ പിടികൂടി. അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം കടന്ന് കളഞ്ഞ ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്. ദഷ്വന്ത് (23)നെയാണ് മുംബൈയിൽ വെച്ച് പിടികൂടിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്. ദഷ്വന്ത് ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് അമ്മയെ കൊലപ്പെടുത്തി 25 പവനോളം ആഭരണങ്ങളുമായി കടന്ന് കളഞ്ഞത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെയും മൊബൈല്‍ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് പോലീസിന്റെ പ്രത്യേകസംഘം മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്‌തത്‌. ആഭരണങ്ങള്‍ ഇയാളുടെ സുഹൃത്തിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button