Latest NewsKeralaNews

പ്രസവാവധി കഴിഞ്ഞെത്തിയ യുവതിക്ക് ദൂരേക്ക് സ്ഥലംമാറ്റം; ഒടുവില്‍ ഇവരുടെ ഇടപെടലോടെ സ്ഥലംമാറ്റം തടഞ്ഞു

കായംകുളം: പ്രസവാവധി കഴിഞ്ഞെത്തിയ യുവതിയെ കാത്തിരുന്നത് ദൂരേക്കുള്ള സ്ഥലംമാറ്റം. ഓഫീസില്‍ തിരിച്ചെത്തിയ യുവതിയെ 15 കിലോമീറ്റര്‍ അകലെയുള്ള ഓഫിസിലേക്കാണ് സ്ഥലം മാറ്റിയത്. എന്നാല്‍ കൃത്യസമയത്ത് വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ യുവതിയുടെ സ്ഥലംമാറ്റത്തിനുള്ള നടപടി തടഞ്ഞു. കായംകുളം കെ.എസ്.ഇ.ബി ഓഫീസില്‍നിന്ന് പ്രസവാവധിക്കു പോയ സീനിയര്‍ അസിസ്റ്റന്റിനെയാണ് അവധി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ഹരിപ്പാട് ഓഫിസില്‍ നിയമിച്ചത്. വനിതാ കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷനംഗം ഷാഹിദാ കമാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യുവതിക്ക് കായംകുളത്ത് തന്നെ നിയമനം നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button