Latest NewsNewsFootballSports

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ഇന്ത്യന്‍ താരം കൂടി എത്തുന്നു

മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 17 റിസര്‍വ്വ് ടീമിലുണ്ടായ മുഹമ്മദ് റാകിപ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നു. ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീമിനെ മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് മുഹമ്മദിനെ ടീമിലെടുക്കുന്നത്. ജനുവരിയില്‍ തുടങ്ങുന്ന ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ബ്ലാസ്സ്‌റ്റേഴ്‌സ് റിസര്‍വ് ടീമിനെ പങ്കെടുപ്പിക്കുമെന്നും ഇല്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. ടീമിനെ പങ്കെടുപ്പിക്കുന്നുണ്ടെങ്കില്‍ റാകിപ് ആ ടീമില്‍ ബ്ലാസ്സ്‌റ്റേഴ്‌സിനു വേണ്ടി കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യന്‍ അണ്ടര്‍ 17 ഗ്രൂപ്പില്‍ നിന്ന് ആദ്യമായി ഐഎസ്എല്ലിലെത്തുന്ന താരമാണ് മുഹമ്മദ് റാകിപ്. മണിപൂരില്‍ നിന്നുള്ള മുഹമ്മദ് ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് റിസര്‍വ് ടീമിന്റെ ഭാഗമായിരുന്നു. അണ്ടർ 17 ലോകകപ്പിനുള്ള ക്യാമ്പില്‍ താരം ഉണ്ടായിരുന്നെങ്കിലും ലൂയിസ് നോര്‍ട്ടന്റെ കീഴിലുള്ള ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ മുഹമ്മദിന് കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button