Latest NewsNewsFootballSports

കേരള ബ്ലാസ്‌റ്റേഴ്‌സ്- ബംഗളൂരു മത്സരത്തിന് പുതിയ തീയതി

കേരള ബ്ലാസ്‌റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി പോരാട്ട സമയക്രമം മാറ്റിയേക്കുമെന്ന് സൂചന. പുതുവത്സര രാവില്‍ നടത്താൻ ഉദ്ദേശിച്ച മത്സരം നേരത്തേയാക്കാനാണ് അധികൃതർ ആലോചിക്കുന്നത്. പുതുവത്സര രാവില്‍ സ്റ്റേഡിയത്തിന് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് കൊച്ചി പോലീസ് നിലപാടെടുത്തത്തോടെയാണ് ഇത്തരമൊരു നീക്കം. പുതുവത്സരം പ്രമാണിച്ചു നഗരത്തില്‍ തിരക്ക് നിയന്ത്രണാതീതമാവുമെന്നും, അതിനാല്‍ തന്നെ അന്നേ ദിവസം സ്റ്റേഡിയത്തിന് സുരക്ഷയൊരുക്കുന്നത് അസാധ്യമാണെന്നുമാണ് പോലീസ് അറിയിച്ചത്.

ഈ മാസം 21 ന് ചെന്നൈയിന്‍ എഫ്സിക്കെതിരായ മത്സര ശേഷം 31 വരെ ബ്ലാസ്റ്റേഴ്‌സിന് മത്സരങ്ങളില്ല. എന്നാല്‍ പുതുവര്‍ഷത്തില്‍ ആദ്യ ആഴ്ച്ച തന്നെ ബ്‌ളാസ്റ്റേസിന് പൂണെ സിറ്റിയുമായി മത്സരമുള്ളതിനാൽ ബ്ലാസ്‌റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി മത്സരം മൂന്നോ നാലോ ദിവസം മുന്‍പായി പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതിനിടെ കൊല്‍ക്കത്ത ഡെര്‍ബിയും സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button