Latest NewsCricketNewsSports

മുംബൈ ഇന്ത്യന്‍സിനോട് ഈ സൂപ്പർതാരം വിട ചൊല്ലുന്നു

മുംബൈ: ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍ ജോണ്ടി റോഡ്‌സ് ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിൽ ഇനിയുണ്ടാകില്ല. നീണ്ട ഒന്‍പത് വര്‍ഷമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഫില്‍ഡിംഗ് കോച്ചായി ജോണ്ടി റോഡ്‌സ് സേവനമനുഷ്ഠിച്ചത്. സ്വന്തം ബിസിനസിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടിയാണ് മുംബൈ ഇന്ത്യൻസിൽ നിന്നും ജോണ്ടി വിട പറയുന്നത്.

ജോണ്ടി റോഡ്സിന് പകരം ജെയിംസ് പമ്മന്റായിരിക്കും ഇനി മുംബൈയുടെ ഫില്‍ഡിംഗ് പരിശീലകന്‍. ആരംഭം മുതല്‍ മുംബൈ ടീമിന്റെ ഊര്‍ജ്ജവും ആവേശവുമായിരുന്നു ജോണ്ടിയെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വാക്കുകളിലൊതുക്കാന്‍ സാധിക്കില്ലെന്നും ടീം ഉടമ ആകാശ് അംബാനി പറയുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button