YouthMenWomenLife StyleHealth & Fitness

മുഖത്തിന് തിളക്കമേകാന്‍ ഓറഞ്ച്‌തൊലി കൊണ്ടൊരു മാജിക്

ഓറഞ്ച് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഓറഞ്ച് തൊലിയോ? ഓറഞ്ച് പോലെ തന്നെ ഓറഞ്ച് തൊലിയും വളരെ നല്ലതാണ്, പ്രത്യേകിച്ച് നമ്മുടെ മുഖ സൗന്ദര്യത്തിന്. മഞ്ഞുകലമാകുമ്പോള്‍ ചര്‍മ്മം വിണ്ടു കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഓറഞ്ച് മുഖത്ത് പുരട്ടുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങളൊക്കെ നമ്മളെ വിട്ടുപോകും.

എന്നും കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഓറഞ്ച് ജ്യൂസ് മുഖത്തു പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കീടാതെ ചര്‍മത്തിന്റെ ചുളിവുകള്‍ ഇല്ലാതാക്കി പ്രായം കുറയ്ക്കാനും ഇത് മുന്നിലാണ്. മൃത ചര്‍മ്മങ്ങള്‍ നീക്കം ചെയ്യുന്നതിന് ഓറഞ്ചിന്റെ തൊലി സഹായിക്കുന്നു. ഇത് കൊണ്ട് മുഖം മസ്സാജ് ചെയ്യുന്നത് മൃതകോശങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സിട്രിക് ആസിഡ് ധാരാളം ഉള്ളതിനാല്‍ ഇത് മുഖക്കുരു കുറയ്ക്കനും സഹായിക്കും.

താരന്‍ കുറയ്ക്കുന്നതിന് ഏറ്റവും നല്ലതാണ് ഓറഞ്ച്. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മതി, ഇത് താരന്റെ പൊടിപോലും ഇല്ലാതാക്കും.

മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമാണ് ഓറഞ്ചിന്റെ തൊലി. നല്ലൊരു ബോഡി സ്‌ക്രബ്ബ് ആണ് ഓറഞ്ചിന്റെ തൊലി. അതുകൊണ്ട് തന്നെ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് ഇതിന്റെ തൊലി ഉണക്കിപ്പൊടിച്ച് സ്‌ക്രബ്ബ് ആക്കി ഉപയോഗിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button